പരപ്പനങ്ങാടി എസ്എന്‍എംഎച്ച്എസ്എസ്സില്‍ അറ്റന്റന്‍സ് ഡിജിറ്റല്‍ ആപ്പ് തയ്യാറാക്കി വിദ്യാര്‍ത്ഥികള്‍

പരപ്പനങ്ങാടി: സൂപ്പിക്കുട്ടി നഹ മെമോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ത്രൈവ് എന്ന പേരിലുള്ള ഡിജിറ്റല്‍ അറ്റന്റന്‍സ് മൊബൈല്‍ ആപ്പ് പ്രവര്‍ത്തന ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ പി.മുഹമ്മദ് അഷ്‌റഫ് നിര്‍വ്വഹിച്ചു.

കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകരായ അബ്ദുല്‍ നിസാര്‍ എംഎം, അനസ് വിടി എന്നിവരുടെ നേതൃത്വത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ ഷഹീര്‍ മുബാറക്, ആദില്‍ ബിപി, അമാന്‍ യൂനുസ്, റിസ്വാന, ഹൈഫ, ഹാദിയ റൂഹി, ദിയ, ആനിയ മെഹറിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ സിസ്റ്റം തയ്യാറാക്കിയത്. സ്‌കൂളില്‍ ഇനി വിദ്യാര്‍ത്ഥികളുടെ ഹാജര്‍ അടയാളപ്പെടുത്താന്‍ ഈ ആപ്പ് ആയിരിക്കും ഉപയോഗിക്കുക. ഓരോ ദിവസത്തെ ഹാജര്‍ എടുക്കാനും അത് ഉടനെ തന്നെ രക്ഷിതാക്കളിലേക്ക് എത്തിക്കാനും ഈ ആപ്പിലൂടെ കഴിയും. കഴിഞ്ഞ് പോയ ഏത് ദിവസത്തെയും ഹാജര്‍ നില എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാനും ഓരോ കുട്ടിയും ഏതെല്ലാം ദിവസം അവധി എടുത്തു എന്ന് പെട്ടെന്ന് പരിശോധിക്കാനും മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്ക് രക്ഷിതാക്കളെ വിളിക്കാനും ആപ്പില്‍ സൗകര്യമുണ്ട്.

പി ടി എ പ്രസിഡന്റ് പി ഒ അഹമ്മദ് റാഫി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ എ. ജാസ്മിന്‍ ടീച്ചര്‍ , പി.അബ്ദുല്‍ ലത്തീഫ് മദനി,സെക്രട്ടറി പി.സുബൈര്‍,ഹമീദ് നഹ,മലബാര്‍ ബാവ,എച്ച് എം മുല്ലബീവി ടീച്ചര്‍,ഡെപ്യൂട്ടി എച്ച് എം ബെല്ല ടീച്ചര്‍ ,ഹസന്‍ കോയ മാസ്റ്റര്‍ ,വി എം മുഹമ്മദ് അലി എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top