HIGHLIGHTS : Students arrested for stealing a puppy from a shop in Kochi
കൊച്ചിയിലെ പെറ്റ് ഷോപ്പില്‍ നിന്ന് നായ്ക്കുട്ടിയെ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളായ നിഖില്‍, ശ്രേയ എന്നിവരാണ് പിടിയിലായത്.
കര്‍ണ്ണാടകയിലെ കര്‍ക്കലയില്‍ നിന്നാണ് പനങ്ങാട് പൊലീസ് പ്രതികളെ പിടികൂടിയത്. 45 ദിവസം പ്രായമുള്ള പട്ടിക്കുട്ടിയെയും ഇവരുടെയടുത്ത് നിന്ന് കണ്ടെടുത്തു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും ചേര്‍ന്ന് നെട്ടൂരിലെ പെറ്റ് ഷോപ്പില്‍ നിന്ന് 20,000 രൂപ വിലയുള്ള നായക്കുട്ടിയെ ഹെല്‍മറ്റില്‍ ഒളിപ്പിച്ച് കടത്തിയത്.

45 ദിവസം മാത്രം പ്രായമുള്ള നായ്ക്കുട്ടിയാണ് മോഷ്ടിക്കപ്പെട്ടത്. പിന്നീട് സിസിടിവി നോക്കിയാണ് മോഷണം ഉറപ്പിച്ചത്. ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു