ബംഗളൂരുവില്‍ വിദ്യാര്‍ത്ഥിനി വെടിയേറ്റു മരിച്ചു

Untitled-1 copyബംഗളൂരു: ബംഗളൂരുവില്‍ വിദ്യാര്‍ത്ഥിനി ഹോസ്‌റ്റലില്‍ വെടിയേറ്റുമരിച്ചു. കുടുഗോഡിയില്‍ പതിനെട്ടുകാരിയായ വിദ്യാര്‍ത്ഥിനിയാണ്‌ മരിച്ചത്‌. പ്ലസ്‌ ടു വിദ്യാര്‍ത്ഥിനിയായ ഗൗതമി(18)യാണ്‌ സ്‌കൂള്‍ ഓഫീസ്‌ ബോയിയുടെ വെടിയേറ്റ്‌ മരിച്ചത്‌. തുമുക്കൂര്‍ സ്വദേശിനിയാണ്‌ മരണപ്പെട്ട വിദ്യാര്‍ത്ഥിനി.

ഇവിടെയുള്ള മറ്റൊരു വിദ്യര്‍ത്ഥിനിക്ക്‌ നേരെയും ആക്രമണമുണ്ടായി. ഈ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

ആക്രമണം നടത്തിയ സ്‌കൂളിലെ ഓഫീസ്‌ സഹായിയായ മഹേഷ്‌ ഇപ്പോള്‍ ഒളിവിലാണ്‌. അതെസമയം ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

Share news
error: Content is protected !!
Scroll to Top