താനൂരില്‍ കളഞ്ഞു കിട്ടിയ വിലയേറിയ മൊബൈല്‍ ഫോണ്‍ തിരിച്ചേല്‍പ്പിച്ച് വിദ്യാര്‍ഥി മാതൃകയായി

താനൂര്‍: കളഞ്ഞു കിട്ടിയ മൊബൈല്‍ ഫോണ്‍ ഉടമയ്ക്ക് തിരികെ നല്‍കി ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി മാതൃകയായി.

ചിറക്കല്‍ സ്വദേശി പടിഞ്ഞാറേപ്പാട്ട് ജയപ്രകാശ്, ജിഷ ദമ്പതികളുടെ മകനായ അഖിലാണ് മാതൃകാപരമായ പ്രവൃത്തി ചെയ്തത്. അഖിലിന്റെ സത്യസന്ധത മാനിച്ച് മൊബൈലിന്റെ ഉടമസ്ഥ പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി.

ഒഴൂര്‍ സ്വദേശിയായ ജിഷാചന്ദ്രന്‍ എന്നവരുടെ മൊബൈല്‍ ആണ് ഓട്ടോയില്‍ മറന്നുവെച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുറഹിമാന്‍ മാസ്റ്ററും മറ്റ് അധ്യാപകരും അഖിലിനെ അഭിനന്ദിച്ചു

 

Share news
error: Content is protected !!
Scroll to Top