ടൂറിസ്റ്റ് ബസ്സ് ഡിവൈഡറില്‍ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു;ഒരാള്‍ക്ക് ഗുരുതര പരിക്ക്

HIGHLIGHTS : Student dies after tourist bus hits divider; one seriously injured

careertech

പൊന്നാനി:വെളിയംകോട് ടൂറിസ്റ്റ് ബസ്സ് ഡിവൈഡറില്‍ ഇടിച്ച് ഒരു വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. ഒരാള്‍ക്ക് ഗുരുതര പരിക്ക്.പൊന്നാനി ചാവക്കാട് ദേശീയ പാതയില്‍ വെളിയംകോട് ബീവിപ്പടി പാലത്തിന് മുകളിലാണ് ഇന്ന് പുലര്‍ച്ചെ 3:45 ഓടെ അപകടം ഉണ്ടായത്.

അപകടത്തില്‍ ബസ്സില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിനി, കൊണ്ടോട്ടി സ്വദേശി കര്‍ളികാടന്‍ മുജീബ് മകള്‍ ഫാത്തിമ ഹിബ(17) യാണ് മരണപ്പെട്ടത്. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍.

sameeksha-malabarinews

ഗുരുതര പരിക്ക് പറ്റിയ കൊണ്ടോട്ടി സ്വദേശിനി കക്കാട്ടായില്‍ വീട്ടില്‍ സിദ്ധീഖ് മകള്‍ ഫിദഹന്ന(12) കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയി ചികിത്സയിലാണ്.

കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുല്‍ ഇസ്സാം ഹയര്‍ സെക്കന്‍ഡറി മദ്രസയില്‍ നിന്നും വാഗമണ്ണിലേക്ക് ടൂര്‍ പോയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച KL02AD678 നമ്പര്‍ ടൂറിസ്റ്റ് ബസ് റോഡിന്റെ സൈഡ്മതിലിലുള്ള സ്ട്രീറ്റ് ലൈറ്റ് പോസ്റ്റില്‍ ഇടിക്കുകയായിരിന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!