പ്രേക്ഷകര്‍ കണ്ട് മറന്ന സിനിമയുടെ പരിവര്‍ത്തനമാണ് ‘രേഖാചിത്രം’ – ആസിഫ് അലി

HIGHLIGHTS : 'Rekhachitram' is a transformation of a film that the audience has forgotten about - Asif Ali

careertech

മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ന് ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘രേഖാചിത്രം’ 2025 ജനുവരി 9ന് തിയറ്റര്‍ റിലീസ് ചെയ്യും. ആസിഫ് അലിയും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ വലിയ രീതിയില്‍ സ്വീകാര്യത നേടിയപ്പോള്‍, ചിത്രത്തെ കുറിച്ച് ഒരു പ്രമുഖ ചാനലില്‍ ആസിഫ് അലി പറഞ്ഞ വാക്കുകളാണിപ്പോള്‍ പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തിയിരിക്കുന്നത്. പ്രേക്ഷകര്‍ കണ്ട് മറന്ന ഒരു സിനിമയുടെ പരിവര്‍ത്തനമാണ് ‘രേഖാചിത്രം’ എന്നാണ് ആസിഫ് അലി പറയുന്നത്. അതോടൊപ്പം ഇതൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറല്ല ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയാണെന്നും ആസിഫ് അലി പറയുന്നുണ്ട്.

‘രേഖാചിത്രം ഓള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി കാറ്റഗറിയില്‍ അതാവാ ആ ജോണറില്‍ വരുന്ന സിനിമയാണ്. ഞാനിതിന്റെ സ്‌ക്രിപ്റ്റ് കേള്‍ക്കുന്നത് ഏതദേശം ഒന്നര വര്‍ഷം മുന്നെയാണ്. നമ്മളൊക്കെ കണ്ടു മറന്ന ഒരു സിനിമ, ആ സിനിമയില്‍ സംഭവിച്ചു എന്ന രീതിയിലേക്ക് വ്യഖ്യാനിക്കപ്പെടുന്ന ഒരു ക്രൈം. അതിനെ ബേസ് ചെയ്തുകൊണ്ടാണ് ഇതിന്റെ കഥ പോവുന്നത്. സ്‌ക്രീന്‍ പ്രേ വായിക്കുമ്പോള്‍ എനിക്ക് ഭയങ്കര എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നു. ഇപ്പൊ ഞാനത് ഏതാണ് സിനിമ എന്ന് പറയാനാഗ്രഹിക്കുന്നില്ല. നമുക്കൊല്ലാം വളരെ ഫെമിലിയറായിട്ടുള്ളൊരു സിനിമയാണ്. അതിലെ പാട്ടുകള്‍ ഭയങ്കര ഹിറ്റാണ്. എന്റെ ചെറുപ്പം മുതലേ ഞാന്‍ കണ്ടിട്ടുള്ളൊരു സിനിമയാണ്. ഇതിനെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറെന്നൊന്നും പറയാന്‍ പറ്റില്ല. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമ, അങ്ങനെ പറയേണ്ടൊരു സിനിമയാണ്. എനിക്ക് ഭയങ്കര പുതുമ തോന്നുന്നൊരു കഥയും ചുറ്റുപാടുമൊക്കെയാണ് സിനിമയുടേത്.’ എന്നാണ് ആസിഫ് അലി പറഞ്ഞത്. പോലീസ് ഗെറ്റപ്പില്‍ ആസിഫ് അലി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തില്‍ വിവേക് ഗോപിനാഥ് എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്.

sameeksha-malabarinews

ജോഫിന്‍ ടി ചാക്കോ, രാമു സുനില്‍ എന്നിവരുടെ കഥക്ക് ജോണ്‍ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. ആസിഫ് അലി, അനശ്വര രാജന്‍ എന്നിവര്‍ക്കൊപ്പം മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായികുമാര്‍, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗര്‍, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിന്‍ ശിഹാബ് (‘ആട്ടം’ ഫെയിം) തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത വിധത്തില്‍ വ്യത്യസ്തമായ ലുക്കിലാണ് താരങ്ങള്‍ അണിനിരക്കുന്നത്. ‘മാളികപ്പുറം’, ‘2018’ ‘ആനന്ദ് ശ്രീബാല’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്. വമ്പന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെതായ് ഇതുവരെ പുറത്തുവിട്ട പോസ്റ്ററുകള്‍ക്കും ചിത്രത്തിന്റെ ടീസര്‍, ട്രെയിലര്‍ എന്നിവക്കും ഗംഭീര വരവേല്‍പ്പാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നും ലഭിച്ചിരുന്നത്. നിഗൂഢതകള്‍ ഒളിപ്പിച്ചെത്തിയ സെക്കന്‍ഡ് ലുക്കും പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

ഛായാഗ്രഹണം: അപ്പു പ്രഭാകര്‍, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, കലാസംവിധാനം: ഷാജി നടുവില്‍, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവന്‍ ചാക്കടത്ത്, ലൈന്‍ പ്രൊഡ്യൂസര്‍: ഗോപകുമാര്‍ ജി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷിബു ജി സുശീലന്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യര്‍, വിഫ്എക്‌സ്: മൈന്‍ഡ്സ്റ്റീന്‍ സ്റ്റുഡിയോസ്, വിഫ്എക്‌സ് സൂപ്പര്‍വൈസര്‍സ്: ആന്‍ഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകര്‍, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബേബി പണിക്കര്‍, പ്രേംനാഥ്, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍: അഖില്‍ ശൈലജ ശശിധരന്‍, കാവ്യ ഫിലിം കമ്പനി മാനേജേഴ്‌സ്: ദിലീപ്, ചെറിയാച്ചന്‍ അക്കനത്, അസോസിയേറ്റ് ഡയറക്ടര്‍: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്, സ്റ്റില്‍സ്: ബിജിത് ധര്‍മ്മടം, ഡിസൈന്‍: യെല്ലോടൂത്ത്, പി ആര്‍ ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!