സൈക്കിളില്‍ നിന്നും വീണ് വിദ്യാര്‍ത്ഥി മരിച്ചു

HIGHLIGHTS : Student dies after falling from bicycle

careertech

തിരുനാവായ : കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകവെ സൈക്കിളില്‍ നിന്നും കുഴിയിലേക്ക് വീണ് വിദ്യാര്‍ത്ഥി മരിച്ചു. എടക്കുളം കാദനങ്ങാടിയിലെ പാന്ത്ര സലാമിന്റെ മകന്‍ മുഹമദ് റൈഹാന്‍ (9) ആണ് മരിച്ചത്.

എടക്കുളം ജി എം എല്‍ പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് .മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മയ്യിത്ത് വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ എടക്കുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

sameeksha-malabarinews

മാതാവ്: റഫീന . സഹോദരങ്ങള്‍: മുഹമ്മദ് ജസീല്‍,മുഹമ്മദ് സാദില്‍, ഫാത്തിമ നിന്‍സ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!