HIGHLIGHTS : 2 injured after car hits scooter
തിരൂര്‍: നിയന്ത്രണംവിട്ട ഇന്നോവ കാര്‍ സ്‌കൂട്ടര്‍ യാത്രികരെ പിന്നില്‍നി ന്ന് ഇടിച്ചുതെറിപ്പിച്ച് ഇലക്ട്രിക് പോസ്റ്റിലിടിച്ച് നിന്നു. അപകട ത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് സാരമായി പരിക്കേറ്റു. വൈലത്തൂര്‍ അത്താ ണിക്കല്‍ സ്വദേശികളായ സാബി ത്, ഫസലുറഹ്‌മാന്‍ എന്നിവര്‍ ക്കാണ് പരിക്കേറ്റത്. ഇവരെ കോ ട്ടക്കലിലെ സ്വകാര്യ ആശുപത്രി യില്‍ പ്രവേശിപ്പിച്ചു.
തിരൂര്‍ തലക്കടത്തൂര്‍ പെട്രേ ാള്‍ പമ്പിനുസമീപത്തെ ‘മെട്രോ ബേക്‌സ്’ എന്ന സ്ഥാപനത്തിനു മുമ്പില്‍ ശനി പുലര്‍ച്ചെ രണ്ടോടെ യാണ് അപകടം. കരിപ്പൂരില്‍നി ന്ന് വരുകയായിരുന്ന കുടുംബം സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണംവിട്ട് അമിതവേഗത്തില്‍ സ് കൂട്ടറിനെ പിന്നില്‍നിന്ന് ഇടിക്കു കയായിരുന്നു. ബോണറ്റില്‍ കുടു ങ്ങിയ സ്‌കൂട്ടറുമായി കാര്‍ മെട്രോ ബേക്കറിയിലേക്ക് ഇടിച്ചുകയറി.
തൊട്ടടുത്ത ഇല ക്ട്രിക് പോസ്റ്റും കടയുടെ ഇരു മ്പ് തൂണും ഇടി ച്ചുതകര്‍ത്താണ് കാര്‍ നിന്നത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറില്‍നി ന്ന് തെറിച്ചുവീ ണതിനാലും ഹെല്‍മറ്റ് ധരി ച്ചിരുന്നതിനാലു മാണ് സാബി ത്തും ഫസലുറ ഹ്‌മാനും രക്ഷ പ്പെട്ടത്. ഇടിയുടെ ആഘാത ത്തില്‍ കാറിന്റെ എയര്‍ബാഗും പൊട്ടിയിട്ടുണ്ട്. കാര്‍ യാത്രികര്‍ ക്ക് സാരമായ പരിക്കില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു