Section

malabari-logo-mobile

താനൂരില്‍ റോഡ് മുറിച്ചുകടക്കവേ വിദ്യാര്‍ത്ഥി മരിച്ച സംഭവം;ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

HIGHLIGHTS : Student died while crossing the road in Tanur; The bus driver's license will be suspended

മലപ്പുറം :താനൂരില്‍ സ്‌കൂള്‍ ബസ് ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. സ്‌കൂള്‍ ബസ് ഡ്രൈവറുടെയും ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍മാരുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും .കൂടാതെ സ്‌കൂള്‍ വാഹനത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്.

സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കലക്ടര്‍ക്ക് ശുപാര്‍ശ നല്‍കും.ഇന്ന് മോട്ടോര്‍ വാഹന വകുപ്പ് സ്‌കൂളില്‍ പരിശോധന നടത്തും.

sameeksha-malabarinews

ഇന്നലെയാണ് സ്‌കൂള്‍ ബസ്സിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി എതിരെവന്ന ഗുഡ്‌സ് ഓട്ടോ ഇടിച്ച് മരിച്ചത്.

താനൂര്‍ തെയ്യാല പാണ്ടി മുറ്റത്ത് ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം ഉണ്ടായത്.പാണ്ടിമുറ്റം സ്വദേശി വെളിയത്ത് ഷാഫിയുടെ മകള്‍ ഷഫ്‌ന ഷെറിന്‍ (9) ആണ് മരിച്ചത്.
താനൂര്‍ നന്നമ്പ്ര എസ്എം യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ഷഫ്‌ന.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!