നടുറോഡില്‍ പട്ടാപകല്‍ യുവതിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം :നടുറോഡില്‍ പട്ടാപ്പകല്‍ യുവതിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി.

ഇന്ന് രാവിലെയാണ് വഴയില ജംഗ്ഷന് സമീപം വെച്ച് ദാരുണ സംഭവം നടന്നത് .വഴയില സ്വദേശിനി സിന്ധുവാണ് മരിച്ചത്. ഇവരുടെ സുഹൃത്തും പങ്കാളിയുമായ രാകേഷിനെ സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തു .

വഴിയിലൂടെ നടന്നു പോവുകയായിരുന്ന ഇവരെ
ഇയാള്‍ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

കുറെ വര്‍ഷങ്ങളായി ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത് . എന്നാല്‍ കുറച്ചുകാലമായി സിന്ധുവും ഇയാളും വേറെ വേറെയായിരുന്നു താമസിച്ചുവരുന്നത് എന്നാണ് വിവരം.
സിന്ധു ഇയാളില്‍ നിന്ന് അകന്നതാണ് കൊലപാതക്കത്തിന് കാരണമായതെന്ന വിവരവുമുണ്ട്.

അതെസമയം കൊലപാതകത്തിന്റെ വ്യക്തമായ കാരണം ലഭിച്ചിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top