Section

malabari-logo-mobile

ഗവര്‍ണറുടെ പുറത്താക്കല്‍ നടപടി; സര്‍വകലാശാല സെനറ്റംഗങ്ങള്‍ നല്‍കിയ ഹര്‍ജികളില്‍ വിധി ഇന്ന്

HIGHLIGHTS : Governor's impeachment proceedings; Verdict on petitions filed by university senators today

ചാന്‍സലറായ ഗവര്‍ണര്‍ പുറത്താക്കിയതിനെതിരെ കേരള സര്‍വകലാശാല സെനറ്റംഗങ്ങള്‍ നല്‍കിയ ഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. സെനറ്റംഗങ്ങള്‍ നല്‍കിയ ഹര്‍ജികളില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ബഞ്ച് ഉച്ചയ്ക്ക് 1.45 നാണ് വിധി പറയുക.

പുറത്താക്കിയത് നിയമ വിരുദ്ധമാണെന്നും ഗവര്‍ണറുടെ നടപടി റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹര്‍ജികള്‍ .എന്നാല്‍ താന്‍ നാമനിര്‍ദേശം ചെയ്ത സെനറ്റംഗങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപെട്ടതിനെ തുടര്‍ന്ന് പുറത്താക്കിയതെന്ന് ഗവര്‍ണ്ണര്‍ അറിയിച്ചിരുന്നു.

sameeksha-malabarinews

ചാന്‍സലറായ തന്റെ നടപടികള്‍ക്കെതിരെ ഹര്‍ജിക്കാര്‍ പ്രവര്‍ത്തിച്ചതു കൊണ്ടാണ് പ്രീതി പിന്‍വലിച്ചതെന്നും ,സെനറ്റ് താനുമായി നിഴല്‍ യുദ്ധം നടത്തുകയായിരുന്നുവെന്നും ഗവര്‍ണ്ണര്‍ വ്യക്തമാക്കുന്നു.

പ്രീതി പിന്‍വലിക്കല്‍ വ്യക്തിപരമാകരുതെന്നും നിയമപരമായി മാത്രമേ അതിന് പ്രസക്തിയുളളുവെന്നും കോടതിയും വ്യക്തമാക്കിയിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!