Section

malabari-logo-mobile

കടുങ്ങപുരം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

HIGHLIGHTS : A young man died in a collision between a car and a bike in Kadungapuram

മലപ്പുറം: കോട്ടക്കല്‍ – പെരിന്തല്‍മണ്ണ റൂട്ടില്‍ കടുങ്ങപുരം വില്ലേജ് പടിയില്‍ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. കടന്തോട് ഫ്രാന്‍സീസിന്റെയും ആന്‍സിയുടെയും മകന്‍ ഡോണ്‍ ഫ്രാന്‍സീസ് (40) ആണ് മരണപ്പെട്ടത്.

കടുങ്ങപുരം വില്ലേജ് പടിയിലാണ് അപകടം. ഡോണ്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു

sameeksha-malabarinews

ഭാര്യ: ദിവ്യ (നഴ്‌സ്, ഖത്തര്‍). മക്കള്‍: ലമ്മി, ലൂഥര്‍. മൃതദേഹം പെരിന്തല്‍മണ്ണ മാലാപറമ്പ് എംഇഎസ് മെഡിക്കല്‍ കോളജ്മോര്‍ച്ചറിയില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!