സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീഴാതെ വിദ്യാര്‍ത്ഥി, ‘അറസ്റ്റി’നെ വെല്ലുവിളിച്ച് ‘തട്ടിപ്പ് പൊലീസി’നെ പൊളിച്ചടുക്കി അശ്വഘോഷ്

തിരുവനന്തപുരം : ഡിജിറ്റല്‍ അറസ്റ്റിനെ സമര്‍ത്ഥമായി തടഞ്ഞ് സൈബര്‍ തട്ടിപ്പ് സംഘത്തെ കുരുക്കി വിദ്യാര്‍ത്ഥി. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി അശ്വഘോഷാണ് ഡിജിറ്റല്‍ അറസ്റ്റിന് ശ്രമിച്ച സംഘത്തെ ക്യാമറയില്‍ പകര്‍ത്തി തട്ടിപ്പ് പൊളിച്ചത്. ഒരു മണിക്കൂറോളം നേരം സൈബര്‍ തട്ടിപ്പ് സംഘം വിദ്യാര്‍ത്ഥിയെ കുടുക്കാന്‍ ശ്രമിച്ചെങ്കിലും വലയില്‍ വീഴാതെ വിദ്യാര്‍ത്ഥി തട്ടിപ്പ് പൊളിക്കുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം . അശ്വഘോഷ് ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെന്ന് പറഞ്ഞ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടേതെന്ന പേരിലെത്തിയ കോളിലൂടെയാണ് സംഭവങ്ങളുടെ തുടക്കം. ഫോണ്‍ നമ്പറിലൂടെ അനുവാദമില്ലാതെ മൊസ്സേജുകള്‍ ലഭിച്ചതിന് പരാതി കിട്ടിയിട്ടുണ്ടെന്നും തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ മുംബൈ സൈബര്‍ സെല്ലുമായി ബന്ധപ്പെടാനും പറഞ്ഞു. തട്ടിപ്പ് മനസ്സിലായതോടെ സംഘത്തെ കുടുക്കാന്‍ തന്നെ അശ്വഘോഷ് തീരുമാനിച്ചു.

തട്ടിപ്പ് സംഘം കോള്‍ നേരെ സെറ്റിട്ട മുംബൈ സൈബര്‍ പൊലീസിന്റെ അടുത്തേക്ക് കണക്ട് ചെയ്തു. സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സൈബര്‍ സെക്യൂരിറ്റി കോഴ്‌സ് വിദ്യാര്‍ത്ഥി കൂടിയായ അശ്വഘോഷിന് വ്യക്തമായി അറിയാമായിരുന്നു. വഴങ്ങില്ലെന്ന് മനസ്സിലായതോടെ തട്ടിപ്പ് സംഘം വാക്കേറ്റവും തുടങ്ങി. ആസുത്രിതമായി സംഘം നടത്തിയ ഓണ്‍ലൈന്‍ കോളും വീഡിയോ കോളു മൊക്കെ തട്ടിപ്പാണെന്ന് മനസ്സിലാ ക്കിയ അശ്വഘോ ഷ് പരിഹാസ രൂപേണയാണ് നേരിട്ടത്. തത്സമയ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു. അമളി മനസ്സിലാക്കിയ സംഘം കോള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

പൊലീസുകാ രോ ഏതെങ്കിലും അന്വേഷണ ഏജന്‍ സികളോ ഇത്തര ത്തില്‍ വിളിക്കില്ലെന്ന ബോധ്യമാണ് അശ്വ ഘോഷിന് കരുത്താ യത്. ഡിജിറ്റല്‍ അറ സ്റ്റ് അശ്വഘോഷിനെ പ്പോലെ സധൈര്യം നേരിടണമെന്ന് വ്യ ക്തമാക്കി കേരള പൊലീസും ഇതേ വിഡിയോ ഔഗ്യോഗിക ഫേസ്ബുക്ക് പേജില്‍
പങ്കുവച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top