മണിയൂരിൻ്റെ സ്വരാജ് തിളക്കത്തിന് പിന്നിൽ ഉറച്ച ജനപിന്തുണ- സ്പീക്കർ എ.എൻ ഷംസീർ

HIGHLIGHTS : Strong public support behind Maniyur's Swaraj brilliance - Speaker A.N. Shamseer

malabarinews

കോഴിക്കോട്:മണിയൂർ ഗ്രാമപഞ്ചായത്ത് കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട് സ്വരാജ് ട്രോഫി നേടിയതിന് പിന്നിൽ ജനങ്ങളുടെ ഉറച്ച പിന്തുണയാണെന്ന്
നിയമസഭ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.
2023- 24 വർഷത്തെ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയതിൻ്റെ ഭാഗമായി സംഘടിപ്പിച്ച “വിജയഭേരി” അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ.

sameeksha

ചടങ്ങിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു.
മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്റഫ്, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന , ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി റീന, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശ്രീലത, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീജ പുല്ലരൂൽ, ശാന്ത വള്ളിൽ, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ടി രാഘവൻ, പി സി ഷീബ, പഞ്ചായത്ത് സെക്രട്ടറി കെ അൻസാർ, സി ഡി എസ് ചെയർപേഴ്സൺ കെ സജിത, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയർ സംസാരിച്ചു.

പരിപാടിയുടെ മുന്നോടിയായി ഘോഷയാത്ര നടന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!