സ്‌പോര്‍ട്‌സ് അക്കാദമി ട്രയല്‍സ്

HIGHLIGHTS : Sports Academy Trials

മലപ്പുറം:സംസ്ഥാന സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമിയിലേക്കുള്ള സോണല്‍ ട്രയല്‍സ് ഏപ്രില്‍ 11,12 തീയതികളില്‍ തേഞ്ഞിപ്പലം യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കും.

sameeksha

ഏഴ്, എട്ട്, പ്ലസ് വണ്‍, ഡിഗ്രി ഒന്നാം വര്‍ഷം, അണ്ടര്‍ 14 വുമണ്‍ ഫുട്‌ബോള്‍ അക്കാദമിയിലേക്കുമാണ് ട്രയല്‍സ് നടക്കുന്നത്. സ്‌കൂള്‍, പ്ലസ് വണ്‍ ക്ലാസ്സുകള്‍, അണ്ടര്‍ 14 ഗേള്‍സ് ഫുട്ബോള്‍ അക്കാദമി സെലക്ഷന്‍ ഏപ്രില്‍ 11നും ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് ഏപ്രില്‍ 12നുമാണ് സെലക്ഷന്‍.

അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളീബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ (ജില്ലാതല സെലക്ഷന്‍ കിട്ടിയവര്‍) നെറ്റ്‌ബോള്‍, ഖൊ ഖൊ, ബോക്സിംഗ്, സ്വിമ്മിംഗ്, ഹാന്റ്‌ബോള്‍, വെയ്റ്റ് ലിഫ്റ്റിംഗ് (കോളേജ് മാത്രം), ഹോക്കി, ജൂഡോ, ആര്‍ച്ചറി എന്നീ കായിക ഇനങ്ങളിലാണ് സെലക്ഷന്‍ നടത്തുന്നത്. കനോയിംഗ് & കയാകിങ് റോവിങ് കായിക ഇനങ്ങളില്‍ മെയ് രണ്ടിന് ആലപ്പുഴയിലാണ് ട്രയല്‍സ്. പ്ലസ് വണ്‍ സെലക്ഷന്‍ സബ്ജില്ലാ തലത്തിലും, കോളേജ് സെലക്ഷന് സംസ്ഥാന തലത്തിലും പങ്കെടുത്തിരിക്കണം. സംസ്ഥാന തലത്തില്‍ ആദ്യ മൂന്ന് സ്ഥാനം നേടിയവര്‍ക്കും ദേശീയ മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും ഒമ്പതാം ക്ലാസിലേക്ക് സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ്, അതാതു കായിക ഇനത്തില്‍ മികവ് തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് എന്നിവ സഹിതം യൂണിവേഴ്സിറ്റി സ്റ്റേഡിയംത്തില്‍ രാവിലെ എട്ടിന് എത്തണം. ഫോൺ: 9495243423.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!