കിഴക്കന്‍ റഷ്യയില്‍ ശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

മോസ്‌കോ കിഴക്കന്‍ റഷ്യയില്‍ ശക്തമായ ഭൂകമ്പം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് റഷ്യയിലെ പെട്രോപാവ്ലോവ്സ്‌ക്-കംചാറ്റ്സ്‌കി മേഖലയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ (6.21 മൈല്‍) ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. യുഎസ് ജിയോളജിക്കല്‍ സര്‍വേയാണ് ഇക്കാര്യം അറിയിച്ചത്.

ഭൂകമ്പത്തിന് പിന്നാലെ യുഎസ് നാഷണല്‍ വെതര്‍ സര്‍വീസ് സുനാമി മുന്നറിയിപ്പ് നല്‍കി. റഷ്യയുടെ പസഫിക് തീരപ്രദേശത്ത് അപകടകരമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് യുഎസ് സുനാമി വാണിങ് സിസ്റ്റം മുന്നറിയിപ്പ് നല്‍കി. നിലവില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top