ഫിഫ റാങ്കിങില്‍ അര്‍ജന്റീനയെ മറികടന്ന് സ്‌പെയിന്‍ ഒന്നാമത്

ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നഷ്ടമായി ലോകചാമ്പ്യന്മാരായ അര്‍ജന്റീന. ഇന്നലെ പുറത്തുവിട്ട പുതിയ റാങ്കിങില്‍ മൂന്നാം സ്ഥാനമാണ് അര്‍ജന്റീനക്കുള്ളത്. സ്‌പെയിന്‍ ഒന്നാം സ്ഥാനത്തെത്തി.

ഫ്രഞ്ച് പടയാണ് രണ്ടാം സ്ഥാനത്ത്. ബ്രസീലിനെ മറികടന്ന് പോര്‍ച്ചുഗല്‍ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. അവസാനം കളിച്ച ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ തോല്‍വി വഴങ്ങിയതാണ് അര്‍ജന്റീനക്ക് തിരിച്ചടിയായത്. ഇക്വഡോറിനോടാണ് അര്‍ജന്റീന പരാജയപ്പെട്ടിരുന്നത്. അന്ന് മെസി കളിച്ചിരുന്നില്ല. ഫിഫ റാങ്ക് പട്ടികയില്‍ രണ്ടര വര്‍ഷത്തിലേറെ തുടര്‍ന്ന ഒന്നാം സ്ഥാനമാണ് ഇപ്പോള്‍ നഷ്ടമായത്. അര്‍ജന്റീനയ്ക്ക് നിലവില്‍ 1870.32 പോയിന്റുണ്ട്.

1875.37 പോയിന്റുകള്‍ കൈവശം വെച്ചാണ് സ്‌പെയിന്‍ ഒന്നാം സ്ഥാനം നേടിയത്. രണ്ടാം സ്ഥാനത്തുള്ള ഫ്രാന്‍സിന് 1870.92 പോയിന്റാണുള്ളത്. ഇംഗ്ലണ്ട് നാലാം സ്ഥാനത്തും ബ്രസീല്‍ ആറാമതുമാണ്. ക്രൊയേഷ്യയും ഇറ്റലിയും ആദ്യ പത്തിലെത്തിയതും സവിശേഷതയാണ്. ലോകകപ്പ് യോഗ്യതാ മത്സരത്തിലെ മികച്ച പ്രകടനമാണ് ഇറ്റലിയെ തുണച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top