HIGHLIGHTS : Strong dust storm in Qatar

ദോഹ:ഖത്തറില്‍ കഴിഞ്ഞദിവസം ശക്തമായ പൊടിക്കാറ്റാണ് അനുഭവപ്പെട്ടത്. തലസ്ഥാന നഗരിയായ ദോഹ മുതല്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റാണ് രാവിലെ മുതല്‍ വീശിയടിച്ചത്.
ശക്തമായ പൊടിക്കാറ്റുണ്ടാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നിറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊടിക്കാറ്റിനെ തുടര്‍ന്ന് കാഴ്ച പരിധി ഒരു കിലോമീറ്ററില്‍ താഴെ കുറഞ്ഞു. ഇതോടെ വാഹനയാത്രക്കാരും ഏറെ ബുദ്ധിമുട്ടിലായിരുന്നു. ശ്വാസ സംബന്ധമായ അസുഖമുള്ളവര്‍ മാസ്‌ക് ധരിക്കുന്നത് നന്നായിരിക്കുമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്.
കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായാണ് പൊടിക്കറ്റടിക്കുന്നതെന്നും രാജ്യത്ത് താപനില ഉയരുമെന്നും കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ തീരപ്രദേശങ്ങളില്‍ ശക്തമായ രീതിയില്‍ പൊടിക്കാറ്റ് തുടരുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാനും തിരമാലകള്‍ ഉയരാനും ഇടയുള്ളതുകൊണ്ടുതന്നെ കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.