Section

malabari-logo-mobile

ബാങ്കിലേക്ക്‌ സമരം നടത്തിയവർക്ക് സാമാന്യ വിവരമില്ലന്ന് – ഭരണ സമിതി

HIGHLIGHTS : പരപ്പനങ്ങാടി : ആയിര കണക്കിനാളുകൾക്ക് ക്ഷേമ പെൻഷൻ ലഭിക്കാത്തതിന്റെ ഉത്തര വാദികൾ ആരെന്ന് അന്വേഷിക്കാതെ ജില്ല' സഹകരണ ബാങ്ക് നൽകിയ തുക

parapanangadi co op

ഹംസ കടവത്ത്‌
പരപ്പനങ്ങാടി :  ആയിര കണക്കിനാളുകൾക്ക്  ക്ഷേമ പെൻഷൻ ലഭിക്കാത്തതിന്റെ ഉത്തര വാദികൾ ആരെന്ന് അന്വേഷിക്കാതെ   ജില്ല’  സഹകരണ ബാങ്ക് നൽകിയ  തുക  ക്യത്യമായി വിതരണം ചെയ്ത പരപ്പനങ്ങാടി സർവീസ് സഹകരണ ബാങ്ക് നെ സംശയത്തിന്റെ മുൾമുനയിൽ നിർത്താൻ ജന കീ യ വികസന മുന്നണി തിങ്കളാഴ്ച ബാങ്കിലേക്ക് നടത്തിയ മാർച്  പരിഹാസ്യമാണന്ന്  പരപ്പനങ്ങാടി സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അധികാരികൾ വാർത്താ സമ്മേളനത്തിൽ കുറ്റപെടുത്തി.

നഗരസഭ യിലെ ആറായിരത്തിൽ പരം പെൻഷൻ ഗുണഭോക്താക്കളിൽ ആയിരത്തോളം പേരുടെ സർവെ മാത്രമെ നഗരസഭ സി ഡി എസ് പൂർത്തിയാക്കിയിട്ടൊള്ളൂവെന്നും ഇക്കാര്യം മറച് വെച്ചാണ് നഗരസഭ കൗൺസിലർമാരടക്കമുള്ളവർ ബാങ്ക് പ്രവർത്തനം തടസപ്പെടുത്തും വിധം സമരം നടത്തിയതെന്നും  അധികാരികൾ  പരാതി പെട്ടു ‘

sameeksha-malabarinews

മത്സ്വ തൊഴിലാളികളുടെ കടശ്വാസ പദ്ധതി ഏറ്റവുമധികം  ഉപയോഗപെടുത്തിയ ബാങ്കാണിതെന്നതിന് അധികാരികൾ വാർത്ത സമ്മേള ന ത്തിൽ രേഖകൾ വിതരണം ചെയതു്  ‘  എന്നാൽ ജില്ല ബാങ്ക് മുഖേനെ യുള്ള ക്ഷേമ പെൻഷൻ കാരുടെ ലിസ്റ്റ് ലഭിക്കാനുള്ള കാലതാമസമാണ് പരപ്പനങ്ങാടിയിൽ  അയ്യായിരത്തോളം പേർക്ക് പെൻഷ്ൻ ലഭിക്കാൻ തടസമാവുന്നതെന്ന് പറഞ അധികൃതർ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിനെ കുറ്റപെടുത്താതിരുന്നത് ശ്രദ്ധിക്കപെട്ടു’

ബാങ്ക് ‘ പ്രസിഡന്റ്  എ എം കെ തങ്ങൾ ഉള്ളണം’  ബാങ്ക് സെക്രട്ടറി ഹംസ”  ‘  ഡയരക്ടർമാരായ റസാഖ് ചേക്കാലി” എവി സദാശിവൻ’    ഉപ സെക്രട്ടറി എ ആസിഫ് എന്നിവർ വാർത്താ സമ്മേള ന ത്തിൽ  സംബന് ധി ച്ചു’

പരപ്പനങ്ങാടി സഹകരണബാങ്ക്‌ ക്ഷേമപെന്‍ഷന്‍ വിതരണം അട്ടിമറിച്ചെന്നാരോപിച്ച്‌ ജനകീയമുന്നണി മാര്‍ച്ച്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!