Section

malabari-logo-mobile

പരപ്പനങ്ങാടി സഹകരണബാങ്ക്‌ ക്ഷേമപെന്‍ഷന്‍ വിതരണം അട്ടിമറിച്ചെന്നാരോപിച്ച്‌ ജനകീയമുന്നണി മാര്‍ച്ച്‌

HIGHLIGHTS : പരപ്പനങ്ങാടി: കേരള സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ക്ഷേമപെന്‍ഷനുകളുടെ വിതരണം പരപ്പനങ്ങാടി സഹകരണ ബാങ്ക്‌

jankeeya munnani marchപരപ്പനങ്ങാടി: കേരള സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ക്ഷേമപെന്‍ഷനുകളുടെ വിതരണം പരപ്പനങ്ങാടി സഹകരണ ബാങ്ക്‌ അട്ടിമറിക്കുന്നുവെന്ന്‌ ആരോപിച്ച്‌ ജനകീയ വികസനമുന്നണി പ്രവര്‍ത്തകര്‍ ബാങ്ക്‌ ആസ്ഥാനത്തേക്ക്‌ മാര്‍ച്ച്‌ നടത്തി. മാര്‍ച്ച്‌ മുന്നണി കണ്‍വീനര്‍ നിയാസ്‌ പുളിക്കലത്ത്‌ ഉദ്‌ഘാടനം ചെയ്‌തു.

സര്‍ക്കാര്‍ ഓണം ബക്രീദ്‌ ആഘോഷങ്ങള്‍ക്ക്‌ മുന്‍പ്‌ ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യണമെന്ന്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ മണിയോര്‍ഡറായും ബാങ്കുവഴിയും വിതരണം ചെയ്യേണ്ട പെന്‍ഷനാണിത്‌. ഇത്‌ നേരിട്ട്‌ അര്‍ഹരായവര്‍ക്ക്‌ എത്തിച്ചു കൊടുക്കാനായിരുന്നു തീരുമനാനം . ഇതിനായി നഗരസഭകള്‍, കുടുംബശ്രീകള്‍ വഴി ലിസ്റ്റ്‌ തയ്യാറാക്കണം. പരപ്പനങ്ങാടിയില്‍ 5900 പേരാണ്‌ ക്ഷേമപന്‍ഷന്‌ അര്‍ഹതയുള്ളത്‌. ഇതില്‍ 1884 പേര്‍ മണിയോഡര്‍ വഴി പണം സ്വീകരിക്കുന്നവരാണ്‌ .കഴിഞ്ഞ വെള്ളിയാഴ്‌ച വരെ 189 പേര്‍ക്കായി 13,01,100 രൂപ മാത്രമാണ്‌ നല്‍കിയതെന്നാണ്‌ ജനകീയ മുന്നണിയുടെ ആരോപണം. തിരൂരങ്ങാടി സഹകരണ സര്‍ക്കിളിലെ ഏ ആര്‍ നഗര്‍ സര്‍വീസ്‌ സഹകരണ ബാങ്ക്‌ ഒരു കോടിയില്‍പരം രൂപ പെന്‍ഷനായി നല്‍കിക്കഴിഞ്ഞു. പരപ്പനങ്ങാടിയില്‍ പ്രതിപക്ഷ അംഗങ്ങളുടെ വാര്‍ഡിലേക്കുള്ള പെന്‍ഷനുകള്‍ ബോധപൂര്‍വ്വം വൈകിപ്പിക്കുന്നതായും ജനകീയ മുന്നണി ആരോപിക്കുന്നു.

sameeksha-malabarinews

നരിവധി പേര്‍ പങ്കെടുത്ത മാര്‍ച്ചില്‍ കെ പി ഷാജഹാന്‍, ദേവന്‍ ആലുങ്ങല്‍, യാക്കൂബ്ബ്‌ കെ ആലുങ്ങല്‍, കാദര്‍ഹാജി എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!