തിരൂരങ്ങാടി: പാചകവാതക വിലവര്‍ദ്ധനവിനെതിരെ അടുപ്പുകൂട്ടി സമരം നടത്തി. തിരൂരങ്ങാടി മേഖല ജോയിന്റ് കൗണ്‍സില്‍
വനിത കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സമരം നടന്നത്.
സംസ്ഥാനവ്യാപകമായി ഓഫീസ് സമുച്ചയങ്ങള്‍ക്ക് മുന്നില്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി ചെമ്മാട് സിവില്‍ സ്റ്റേഷന് മുന്നിലാണ് സമരം സംഘടിപ്പിച്ചത്.
വനിത വിഭാഗം ജില്ലാ കമറ്റി അംഗം ഒ കവിത ഉദ്ഘാടനം ചെയ്തു. ലേഖ അത്തോളി
അധ്യക്ഷയായി. ഇ. റിനി, എം. ജസ്‌ന, എം. ലേഖ, കെ. വിദ്യ,ജോയിന്റ് കൗണ്‍സില്‍
മേഖലാ സെക്രട്ടറി എന്‍.പി രാധാകൃഷ്ണന്‍, പി. പ്രശാന്ത്,സി.സനൂപ് എന്നിവര്‍ സംസാരിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




