അപകടകരമായ നിർമ്മാണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും : വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌

വള്ളിക്കുന്ന് : ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അപകടകരമായ നിർമ്മാണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇർഷാദ് അരിയല്ലൂർ. വെള്ളിയാഴ്ച രാത്രി കനത്ത മഴയിൽ കെട്ടിട നിർമ്മാണ പ്രവർത്തികൾ നടന്ന് കൊണ്ടിരിക്ക കൂറ്റൻ മതിൽ തകർന്ന പ്രദേശം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒലിപ്രം മുണ്ടിയൻകാവ് പറമ്പിന് സമീപം മെച്ചേരി റോഡിന് സമീപത്തെ വില്ല സമുചായത്തിലാണ് അപകടം. വിവിധ വ്യക്തികൾക്ക് വേണ്ടി വീടുകൾ നിർമ്മിക്കുന്ന കോമ്പൗണ്ടിലെ മതിൽ കെട്ടാൻ ഉപയോഗിച്ച കല്ലുകളും ചെമ്മണ്ണും മറ്റുമാണ് മഴയിൽ താഴ്ചയിലേക്ക് തകർന്നത് .പ്രദേശത്തെ
സ്വകാര്യ വ്യക്തികളുടെ വീടുകളിലേക്കുള്ള റോഡിലേക്കാണ് കോൺക്രീറ്റ് ഭീമുകൾ ഉൾപ്പെടെ തകർന്ന് വീണത്. ഇവരുടെ വഴിയും പൂർണ്ണമായും തകർന്നു.

തകർന്ന് വീഴുന്നതിന് തൊട്ട് മുൻപ് സമീപ വാസിയായ യുവാവ് ഇത് വഴി കടന്ന് പോയിരുന്നു.നിർമ്മാണത്തിലെ അ ശാസ്ത്രീതയാണ് മതിൽ തകരാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. പഞ്ചായത്ത്‌ പ്രസിഡന്റിന് പുറമെ വൈസ് പ്രസിഡന്റ് മുനീറ അഫ്സൽ, ഗ്രാമ പഞ്ചായത്ത്‌ അംഗം അബ്ദുൽ അസീസ് അരിമ്പ്ര തൊടി എന്നിവരും സ്ഥലത്തെത്തി സ്ഥിതി ഗതികൾ വിലയിരുത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top