മലപ്പുറം ജില്ലയില്‍ തെരുവ് നായ നിയന്ത്രണ പദ്ധതി ആരംഭിക്കുന്നു

മലപ്പുറം : ജില്ലയില്‍ തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിന് ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ എ.ബി.സി (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രഥമ ബോര്‍ഡ് മെമ്പര്‍മാരുടെ യോഗത്തില്‍ പ്രസിഡന്റ് എം.കെ റഫീഖ എബിസി നിയന്ത്രണ പദ്ധതിക്ക് അംഗീകാരം നല്‍കി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പദ്ധതിയിലൂടെ 800-1000 തെരുവ് നായ്ക്കളെ മാസം തോറും ജില്ലയിലെ രണ്ട് താത്ക്കാലിക വന്ധീകരണ ശസ്ത്രക്രിയ കേന്ദ്രത്തില്‍ വച്ച് വന്ധീകരിക്കും. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദയ എന്ന പേരിലുള്ള കുടുംബശ്രീയാണ് ജില്ലയില്‍ എബിസി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ 35,000ത്തോളം തെരുവ് നായ്ക്കളെ വന്ധീകരണത്തിന് വിധേയമാക്കിയത് ദയ കുടുംബശ്രീയാണ്.

എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും എ.ബി.സി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കത്ത് നല്‍കുകയും തുടര്‍ന്ന് നിര്‍ദേശാനുസരണം പദ്ധതി നടപ്പിലാക്കുകയും ചെയ്യും.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •