തിരൂര്‍: തെരുവ് നായയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം മാത്രം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 18 വിദ്യാര്‍ത്ഥികളെയാണ്.
വിദ്യാര്‍ത്ഥികള്‍ക്ക് കയ്യിലും കഴുത്തിലും വയറിലുമെല്ലാം ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. തിരൂര്‍, തിരുന്നാവായ ഭാഗത്തുള്ള കുട്ടികള്‍ക്കാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
വിദ്യാര്‍ത്ഥികളില്‍ പലരുടെയും പരിക്ക് ഗുരുതരമാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




