തിരുരങ്ങാടി നഗരസഭയില്‍ തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കി. നഗരസഭ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇത് മൂന്നാം തവണയാണ് കുത്തിവെപ്പ് നല്‍കിയത്. കഴിഞ്ഞ ദിവസം വിവിധ ഭാഗങ്ങളിലായി 136 തെരുവ് നായ്ക്കളെ വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തില്‍ ഡോഗ് ക്യാച്ച് സ്‌ക്വാഡ് പിടികൂടി കുത്തിവെപ്പ് നല്‍കി.
പ്രതിരോധ കുത്തിവെപ്പ് തുടരുമെന്ന് നഗരസഭ ചെയര്‍മാന്‍ കെ.പി, മുഹമ്മദ് കുട്ടി, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി, വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, വെറ്റിനറി ഡോക്ടര്‍ തസ്ലീന എന്നിവര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



