മലപ്പുറം എംപ്ലോയ്മെന്റ് എക്സേഞ്ച്/എംപ്ലോയബിലിറ്റി സെന്ററും പെരിന്തല്‍മണ്ണ എസ്.എന്‍.ഡി.പി. വൈ.എസ്.എസ്. കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന നിയുക്തി മെഗാ ജോബ് ഫെയര്‍ സെപ്റ്റംബര്‍ 20-ന് നടക്കും. 1500-ലധികം ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ബാങ്കിംഗ്, എജ്യൂക്കേഷന്‍, ഓട്ടോമൊബൈല്‍, എഫ്.എംസിജി, റെസ്റ്റോറന്റ് എഞ്ചിനീയറിംഗ്, ഫിനാന്‍ഷ്യല്‍, ആയുര്‍വേദിക്, ഇലക്ട്രോണിക്സ്, മെഡിക്കല്‍ ഫാര്‍മസി, ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സ്, മാനുഫാക്ചറിങ്ങും വിതരണവും തുടങ്ങിയ മേഖലകളില്‍ നിന്നുമുള്ള മുപ്പതിലധികം പ്രമുഖസ്ഥാപനങ്ങള്‍ പങ്കെടുക്കും. .
പത്താം ക്ലാസ്, വി.എച്ച്.എസ്.ഇ, പ്ലസ് ടു, ഡിഗ്രി, ബിടെക്, ബി.എസ്.സി ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ ഡിപ്ലോമ/ഡിഗ്രി, ഐടിഐ (ഇഎംഇസിഎച്ച് ടി.പി.ഇ.എസ്, ടി.പി.ഇ.എസ്), കെജിസിഇ (ഇലക്ട്രോണിക്സ്), ബി.ഫാം, ഡി.ഫാം തുടങ്ങിയ യോഗ്യതയുള്ള മുന്‍പരിചയമുളളവരോ അല്ലാത്തവരോ ആയവര്‍ക്ക് പങ്കെടുക്കാം. യുഎഇ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, സൗദി തുടങ്ങിയ രാജ്യങ്ങളിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫോണ്‍: 0483-2734737, 8078428570.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



