വന്ധ്യംകരണത്തിന് തെരുവുനായകളെ പിടികൂടിത്തുടങ്ങി

കൊടുവള്ളി: നഗരസഭാ പരിധിയിലെ തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന് വന്ധ്യംകരണം, വാക്സിനേഷൻ എന്നിവ നടത്തുന്നതിനായി ആനിമൽ ബർത്ത് കൺട്രോൾ ക്യാമ്പ് സംഘടിപ്പിച്ചു. ബാലുശേരി എബിസി സെന്ററിലെ പരിശീലനം നേടിയ ജീവനക്കാരാണ് തെരുവുനായകളെ പിടികൂടുന്നത്. കൊടുവള്ളി ടൗണിന്റെ പ്രധാന ഭാഗങ്ങളിൽ നിന്നായി 12 തെരുവുനായകളെ പിടികൂടി.

ബാലുശേരി എബിസി ആശുപത്രിയിൽ എത്തിച്ചാണ് ശസ്ത്രക്രിയ നടത്തുക. ആവശ്യമായ ശുശ്രൂഷകൾ നൽകി എട്ട് മുതൽ 10 ദിവസത്തിനുശേഷം പിടികൂടിയ സ്ഥലത്ത് കൊണ്ടുവിടും. തെരുവുനായകൾ കൂട്ടമായി വിലസുന്ന സ്ഥലങ്ങളുണ്ടങ്കിൽ നഗരസഭാ ആരോഗ്യവിഭാഗത്തെ അറിയിക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top