പൊലീസുകാരെ ആക്രമിച്ച പ്രതി അറസ്റ്റില്‍

കോഴിക്കോട്: സ്റ്റേഷനില്‍ പൊലീസുകാരെ ആക്രമിച്ച കേസില്‍ കക്കോടി കുടത്തുംപൊയില്‍ സ്വദേശി ഗ്രേസ് വില്ലയില്‍ എബി അബ്രഹാം (52 ) അറസ്റ്റില്‍. പെരുവണ്ണാമൂഴി സ്വദേശിനിയുടെ പരാതിയില്‍ എബി അബ്രഹാമിനെ സ്റ്റേഷനിലേക്ക് വിളിച്ച് വസ്തുത അന്വേഷിക്കുന്നതിനിടയിലായിരുന്നു അക്രമം.

പരാതിക്കാരിയുമായുള്ള തര്‍ക്കത്തില്‍ അക്രമാസക്തനായ പ്രതിയെ ശാന്തനാക്കാന്‍ ശ്രമിച്ച എലത്തൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്തിനെയും മറ്റു പൊലീസുകാരെയും ആക്രമിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top