HIGHLIGHTS : Stray dog harassment on VK Padi is increasing
എആര്‍ നഗര്‍ : വി.കെ പടിയില്‍ തെരുവ്‌നായ ശല്യം രൂക്ഷം. വിദ്യാര്‍ഥിയെ നായ ആക്രമിക്കാന്‍ ശ്രമിച്ചു. കുട്ടി ബഹളം വെച്ച് ഓടിയതോടെ കടിയില്‍ നിന്നും രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. വി.കെ പടിയിലെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോവുന്നതിനിടെയാണ് ഒരു കൂട്ടം നായകള്‍ കുട്ടിക്ക് നേരെ കുരച്ച് പാഞ്ഞടുത്തത്. ഇതോടെ കുട്ടി ബഹളം വെച്ച് കടയിലേക്ക് തന്നെ ഓടിയതോടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ബൈക്കില്‍ എത്തിയ 2 പേര്‍ വന്ന് നായകളെ എറിഞ്ഞതോടെ തിരിച്ചു പോയി.

പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നായകളുടെ ശല്യം രൂക്ഷമാണ്. മദ്രസ, സ്‌ക്കൂളിലേക്ക് പോവുന്ന വിദ്യാര്‍ഥികള്‍ക്കും പുലര്‍ച്ചെ പള്ളിയിലേക്കും അങ്ങാടികളിലേക്ക് പോവുന്നവരെല്ലാം തന്നെ നായക്കളുടെ ആക്രമണത്തെ ഭയന്നാണ് കടന്നുപോകുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു