കല്‍പകഞ്ചേരിയില്‍ തെരുവുനായ ആക്രമണം; 21 പേര്‍ക്ക് പരിക്ക്

മലപ്പുറം കല്‍പകഞ്ചേരിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ 21 പേര്‍ക്ക് പരിക്ക്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കടിയേറ്റത്. കല്‍പകഞ്ചേരി പഞ്ചായത്തിലെ കാവപ്പുര, തോട്ടായി, നെച്ചിക്കുണ്ട്, മയ്യേരിച്ചിറ എന്നിവിടങ്ങളിലാണ് തെരുവുനായയുടെ ആക്രമണം. പരിക്കേറ്റവരില്‍ നാലുപേര്‍ കുട്ടികളാണ്.

മദ്റസയിലേക്കും ജോലിയ്ക്കും ഇറങ്ങിയവരാണ് ആക്രമണത്തിനിരയായത്. കാലിനും, കൈയ്ക്കും, മുഖത്തും മുറിവേറ്റിട്ടുണ്ട്. ഇവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മയ്യേരിച്ചിറയില്‍ കൂട്ടമായാണ് തെരുവുനായ്ക്കളെത്തിയത്. ആക്രമിച്ച തെരുവുനായ്ക്കളെ ഉടന്‍ പിടികൂടണമെന്നും അടിയന്തര പരിഹാരം വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്ത്, മൃഗാശുപത്രി, പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top