ഉറക്കിയ ശേഷം അമ്മ അലക്കാന്‍ പോയി, തിരികെ വന്നപ്പോള്‍ മൂന്ന് വയസുകാരി ബക്കറ്റിലെ വെള്ളത്തില്‍ മരിച്ചനിലയില്‍

പ്രതീകാത്മക ചിത്രംകോഴിക്കോട് : മൂന്ന് വയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്രയിലെ മരുതേരിയിലാണ് സംഭവം. ആല്‍ബിന്‍-ജോബിറ്റ ദമ്പതികളുടെ മകള്‍ അനീറ്റയെയാണ് വീടിനകത്തെ ശുചിമുറിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുഞ്ഞിനെ ഉറക്കിയ ശേഷം അലക്കാന്‍ പോയ അമ്മ തിരികെ വന്നപ്പോഴാണ് കുട്ടിയെ ബാത്ത് റൂമിലെ ബക്കറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈ സമയം ആല്‍ബിന്റെ മാതാപിതാക്കള്‍ അടുത്ത മുറിയിലുണ്ടായിരുന്നെങ്കിലും അപകടം നടന്നത് ആരും അറിഞ്ഞില്ല. ഉടന്‍ തന്നെ കുഞ്ഞിനെ വീട്ടുകാര്‍ ചേര്‍ന്ന് പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top