ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തയച്ചു ആവിശ്യം തുടരന്വേഷണം

കൊച്ചി : തന്നെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ആവിശ്യപ്പെട്ട് ആക്രമണത്തെ അതിജീവിച്ച നടി രംഗത്ത്. ഈ ആവിശ്യം ഉന്നയിച്ച് നടി തന്നെ മുഖ്യമന്ത്രിക്ക് കത്തയച്ചു. സംവിധായകന്‍ ബലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളില്‍ അന്വേഷണം ആവിശ്യപ്പെട്ടാണ് ആക്രമിക്കപ്പെട്ട നടി കത്തയച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കേസ് അട്ടിമറിക്കപ്പെടുമെന്ന് ഭയപ്പെടുന്നതായി കത്തില്‍ പറയുന്നു. രണ്ടാമതും പ്രോസിക്യൂട്ടര്‍ രാജിവെച്ചതില്‍ ആശങ്കയുണ്ടെന്നും പറയുന്നു. ആക്രമിക്കപ്പെടുന്ന രംഗങ്ങള്‍ കേസിലെ പ്രതിയായ ദിലീപ് കണ്ടുവെന്ന ഗുരതരമായ ആരോപണമാണ് ബാലചന്ദ്രകുമാര്‍ കഴിഞ്ഞ ദിവസം ഉയര്‍ത്തിയത്.

ഇതിന് പിന്നാലെ കേസില്‍ തുടരന്വേഷണം ആവിശ്യപ്പെട്ട പ്രൊസിക്യൂട്ടറെ വിചാരണ കോടതി വിമര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്ന് പ്രെസിക്യൂട്ടര്‍ സ്ഥാനമൊഴിഞ്ഞിരുന്നു.

Share news
error: Content is protected !!
Scroll to Top