
മലപ്പുറം; വഖഫ് ബോര്‍ഡിലെ നിയമനം പിഎസ് സി ക്ക് വിടാനുള്ള തീരുമാനത്തിനെതിരെ മുസ്ലീം ലീഗിന്റെ സമരം രണ്ടാംഘട്ടത്തിലേക്ക്. എല്ലാ ജില്ലാകേന്ദ്രങ്ങളിലേക്കും മാര്‍ച്ച് നടത്തും. ഈ മാസം 27നായിരിക്കും മാര്‍ച്ച്.
കൂടാതെ നിയമസഭ ചേരുമ്പോള്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്താനും മുസ്ലീലീഗ് തീരുമാനിച്ചിട്ടുണ്ട്.
പഞ്ചായത്ത് അടിസ്ഥാനത്തില്‍ രാപ്പകല്‍ സമരം നടത്താനും ലീഗ് തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം കോഴിക്കോട് വെച്ച് മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍ നടന്ന സമരപ്രഖാപന റാലിയിലെ പ്രസംഗങ്ങളിലെ പരാമര്‍ശങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




