HIGHLIGHTS : Stones pelted at Vandebharat in Kannur, windows broken
കണ്ണൂര്‍: കണ്ണൂരില്‍ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. മൂന്നേ മുക്കാലോടെയാണ് തലശ്ശേരിക്കും മാഹിയ്ക്കും ഇടയില്‍ വെച്ച് കല്ലേറുണ്ടായത്. കണ്ണൂരില്‍ നിന്ന് ഉച്ചക്ക് രണ്ടരക്കാണ് വന്ദേഭാരത് പുറപ്പെട്ടത്. കല്ലേറില്‍ സി8 കോച്ചിന്റെ ചില്ലുകള്‍ പൊട്ടിപ്പോയി. സംഭവത്തെ തുടര്‍ന്ന് ട്രെയിനില്‍ ആര്‍പിഎഫ് സംഘം പരിശോധന നടത്തുകയാണ്. ചില്ല് പൊട്ടി അകത്തേക്ക് തെറിച്ചെന്ന് യാത്രക്കാര്‍ പറയുന്നു. നിലവില്‍ ട്രെയിന്‍ കോഴിക്കോട് വിട്ട് യാത്ര തുടരുകയാണ്. പൊട്ടിയ ചില്ല് താല്‍ക്കാലികമായി ഒട്ടിച്ചാണ് യാത്ര തുടരുന്നത്. സംഭവത്തെക്കുറിച്ച് ആര്‍പിഎഫ് സംഘം വിശദമായി പരിശോധിച്ച് വരികയാണ്. കണ്ണൂരില്‍ രണ്ട് ദിവസം മുമ്പ് രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായിരുന്നു.
അതേസമയം, കേരളത്തിന് രണ്ടാം വന്ദേ ഭാരത് അനുവദിക്കുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നു.
വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാമതായി മാറാന്‍ കേരളത്തിന് കഴിഞ്ഞിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു