മുംബൈ: എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറിനെ വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ടാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്‍ഡോസ്‌കോപ്പി, ശസ്ത്രക്രിയ എന്നിവയ്ക്കായി ശരത് പവാറിനെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായിരുന്നു. അദ്ദേഹത്തിന്റെ പിത്താശയത്തില്‍ കല്ലുകള്‍ കണ്ടെത്തിയിട്ടുണ്ട്. ശസ്ത്രക്രിയ ഇന്ന് നടത്തുമെന്ന് എന്‍സിപി വക്താവ് നവാബ് മാലിക് പറഞ്ഞു.
‘നമ്മുടെ നേതാവ് ശരദ് പവാറിനെ ബുധനാഴ്ച എന്‍ഡോസ്‌കോപി, ശസ്ത്രക്രിയ എന്നിവയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍ വയറുവേദനയെത്തുടര്‍ന്ന് അദ്ദേഹത്തെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.’ എന്‍സിപി വക്താവ് നവാബ് മാലിക് പറഞ്ഞു.




