പരപ്പനങ്ങാടി:ഇന്നലെ വൈകുന്നേരം പരപ്പനങ്ങാടി പുത്തരിക്കലില്‍ നിന്നും കാണാതായ സ്‌കൂട്ടര്‍ താനൂരില്‍ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് ശോഭപ്പറമ്പ് അമ്പലത്തിന് സമീപത്തെ ഒരു വീടിന് മുന്നിലായി സ്‌കൂട്ടര്‍ കണ്ടത്. സ്‌കൂട്ടര്‍ കണ്ട ഈ വീട്ടിലുള്ളവര്‍ താനൂര്‍ പോലീസില്‍ വിവര മറിയിക്കുകയായിരുന്നു.ഇതെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് ഇന്നലെ പരപ്പനങ്ങാടിയില്‍ നിന്നും മോഷണം പോയ സ്‌കൂട്ടറാണ് ഇതെന്ന് തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് പോലീസ് വാഹനത്തിന്റെ ഉടമസ്ഥയായ ചിറമംഗലം സ്വദേശി തണ്ടാശേരി സാബിറയെ വിളിച്ച് വിവരം അറിയിക്കുകയും സ്‌കൂട്ടര്‍ ഇവരെ ഏല്‍പ്പിക്കുകയും ചെയ്തു.അതെസമയം മോഷ്ടാവിനായുള്ള അന്വേഷണം തുടരുകയാണ് പോലീസ്.
ഇന്നലെ വൈകീട്ട് പുത്തരിക്കലില്‍ വെച്ച് കടയില്‍ നിന്നും സാധനം വാങ്ങി പുറത്തിറങ്ങിയപ്പോഴാണ് കടയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷണം പോയ കാര്യം മനസിലാക്കുന്നത്. ഇതോടെ കടയിലെ സിസിടിവി പരിശോധച്ചപ്പോള്‍ മാസ്‌ക് ധരിച്ച യുവാവ് സ്‌കൂട്ടറുമായി കടന്നു കളയുന്നതായി ദൃശ്യത്തില്‍ നിന്നും മനസിലാവുകായിരുന്നു.തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.



