HIGHLIGHTS : Stolen scooter found abandoned; accused arrested
തിരൂരങ്ങാടി:പഞ്ചായത്ത് ഓഫീസിന് മുറ്റത്ത് നിന്നും മോഷണംപോയ സ്‌കൂട്ടര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പൊലിസിനെ വട്ടം കറക്കിയ പ്രതി പിടിയിലായി. ജാര്‍ഖണ്ഡ് സ്വദേശി സുരാജ് (18) നെയാണ് രാത്രി തലപ്പാറക്കടുത്ത് ബാറില്‍ വെച്ച് തിരൂരങ്ങാടി പൊലിസും ഡാന്‍സാഫ് സംഘവും പിടി കൂടിയത്.
മൂന്നിയൂര്‍ പഞ്ചായത്ത് മെമ്പര്‍ സല്‍മ നിയാസിന്റെ കെ.എല്‍ 65 യു 2463 രജിസ്ട്രേഷന്‍ നമ്പറിലുള്ള സ്‌കൂട്ടര്‍ ആണ് ഇന്നലെ ഉച്ചക്ക് 2:15ന് മൂന്നിയൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിന്നും മോഷണം പോയത്.
തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
അതേസമയം മോഷ്ടിച്ച സ്‌കൂട്ടര്‍ ഉപയോഗിച്ച് മോഷ്ടാവ് താനൂരില്‍വെച്ച് സ്ത്രീയുടെ മാലപൊട്ടിക്കാന്‍ശ്രമം നടത്തിയതായി പൊലിസ് പറഞ്ഞു.
മോഷ്ടാവിന്റെ ശ്രമം മറ്റൊരു യുവതി മൊബൈല്‍ ഫോണിലെടുത്ത് നമ്പര്‍ പരോശോധിച്ചപ്പോഴാണ് സല്‍മയുടെ മോഷണംപോയ സ്‌കൂട്ടര്‍ ആണെന്നറിഞ്ഞത്.ഉടന്‍തന്നെ താനൂര്‍ പൊലിസ് മോഷ്ടാവിനെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായിരുന്നില്ല.പിന്നീട് സ്‌കൂട്ടര്‍ തലപ്പാറ വലിയപറമ്പിനടുത്ത് റോഡില്‍ ഉപേക്ഷിച്ച നിലയില്‍ .ഇയാളുടെ ഫോട്ടോ പൊലിസിന് നേരത്തെ ലഭിച്ചിരുന്നു.