HIGHLIGHTS : Angadi School 'Jaivakam' Kitchen Garden
പരപ്പനങ്ങാടി : അങ്ങാടി ജിഎംഎല്‍പി സ്‌കൂള്‍ ‘ജൈവകം’അടുക്കളത്തോട്ടത്തിന്റെ വിത്ത് നടീല്‍ കര്‍മ്മം നിര്‍വ്വഹിച്ചു.
സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയും സംസ്ഥാന കര്‍ഷക മിത്രം അവാര്‍ഡ് ജേതാവുമായ അബ്ദുള്‍ റസാഖ് മുല്ലേപ്പാട്ട് ആദ്യ തൈനട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
സ്‌കൂള്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി
പി.ടി.എ യുടേയും സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് കൃഷി പുരോഗമിക്കുന്നത്.
ചടങ്ങില്‍ പ്രധാനധ്യാപിക മിനി ടീച്ചര്‍ സ്വാഗതം പറഞ്ഞു.
പി.ടി എ പ്രസിഡന്റ് ഷാജി.കെ അധ്യക്ഷത വഹിച്ചു.ഹസ്‌കര്‍ കെ.പി,ഉമ്മുസല്‍മ,
ഇസ്ഹാഖ്.ഉമ്മു ഹബീബ.സല്‍മ.സ്‌കൂള്‍ ലീഡര്‍ മിന്‍ഹ,നുസൈബ ടീച്ചര്‍,കവിത ടീച്ചര്‍,മീര ടിച്ചര്‍ എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു