Section

malabari-logo-mobile

കങ്കണയുടെ ഓഫീസ് പൊളിച്ചുമാറ്റാനുള്ള തീരുമാനത്തിന് സ്റ്റേ

HIGHLIGHTS : Stay tuned for the decision to demolish Kangana's office

മുംബൈ; കങ്കണ റണാവത്തിന്റെ മുംബൈയിലെ ഓഫീസ് പൊളിച്ച് മാറ്റാനുള്ള തീരുമാനത്തിന് ബോംബെ ഹൈക്കോടതിയുടെ സ്‌റ്റേ. കെട്ടിടം പൊളിച്ചുമാറ്റാനുള്ള ബിഎംസി നടപടിക്കെതിരെ കങ്കണ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തല്‍ക്കാലം പൊളിച്ചുമാറ്റല്‍ നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിട്ടത്.

നേരത്തെ അനധികൃത കെട്ടിടമാണെന്ന് കാണിച്ച് തന്റെ കെട്ടിടം പൊളിച്ചുനീക്കാനുള്ള മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നടപടിക്കെതിരെ കങ്കണ കോടതിയെ സമീപിച്ചിരുന്നു. മുംബൈ മുനിസിപ്പില്‍ കോര്‍പ്പറേഷന്റെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നടി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

sameeksha-malabarinews

ചൊവ്വാഴ്ചയാണ് ഓഫീസ് പൊളിച്ചുമാറ്റുകയാണെന്ന് കാണിച്ച് ബിഎംഎസ് കങ്കണയ്ക്ക് നോട്ടീസ് നല്‍കിയത്. നിയമവിരുദ്ധമായാണ് നിര്‍മാണം നടത്തിയതെന്ന് ആരോപിച്ചാണ് മുംബൈയില്‍ പോഷ് പലി ഹില്‍ ഏരിയയിലെ മണികര്‍ണിക ഫിലിം ഓഫീസ് പൊളിച്ചു നീക്കാന്‍ ബിഎംസി നടപടികള്‍ ആരംഭിച്ചത്.

24 മണിക്കൂറിനുള്ളില്‍ നോട്ടീസിന് പ്രതികരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുംബൈയിലെ തന്റെ ഓഫീസ് അയോധ്യയിലെ രാമക്ഷേത്രം പോലെയാണെന്നും ബാബര്‍ അത് പൊളിക്കാന്‍ എത്തിയിരിക്കുകയാണെന്നും കങ്കണ ഇതില്‍ പ്രതികരിച്ചത്.

എന്നാല്‍ പൊളിച്ചു നീക്കല്‍ സര്‍ക്കാറിന്റെ പ്രതികാര നടപടിയല്ലെന്നും അനധികൃതമായ നിര്‍മ്മാണമായതുകൊണ്ടാണ് പൊളിച്ചുനീക്കലിലേക്ക് നീങ്ങയതെന്നുമാണ് ബിഎംസിയുടെ വിശദീകരണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!