സംസ്ഥാന അദ്ധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപച്ചു

തിരുവനന്തപുരം:സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സെപ്തംബര്‍ പത്തിന് വൈകീട്ട് 2.30 ന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ വെച്ചാണ് പുരസ്‌ക്കാരം വിതരണം ചെയ്യുന്നത്.

ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, സെക്കന്ററി വിഭാഗങ്ങളില്‍ 5 അദ്ധ്യാപകരെ വീതവും,ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 4 അദ്ധ്യാപകരെയും,
വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 3 അദ്ധ്യാപകരെയുമാണ് അവാര്‍ഡിന്
തെരഞ്ഞെടുത്തത്.

പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവര്‍ത്തനം
പരിഗണിച്ചും,
മാതൃക ക്ലാസ്സ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം കൂടി വിലയിരുത്തിയുമാണ് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി
ചെയര്‍മാനും, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കണ്‍വീനറും,
എസ്.സി.ഇ.ആര്‍.ടി, എസ്.എസ്.കെ, എസ്.ഐ.ഇ.ടി. എന്നീ സ്ഥാപനങ്ങളിലെ
ഡയറക്ടര്‍മാര്‍ അംഗങ്ങളുമായ സമിതിയാണ്
സംസ്ഥാന അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

രണ്ടായിരത്തി ഇരുപത്തിയഞ്ച് – ഇരുപത്തിയാറ് വര്‍ഷത്തെ സംസ്ഥാന അദ്ധ്യാപക അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍

എല്‍.പി. വിഭാഗം

1. ബീന ബി., പി.ഡി. ടീച്ചര്‍ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍, പാട്ടത്തില്‍, തിരുവനന്തപുരം
2. ബിജു ജോര്‍ജ്ജ്, പ്രഥമാദ്ധ്യാപകന്‍, സെന്റ് തോമസ് എല്‍.പി.എസ്., കോമ്പയാര്‍, ഇടുക്കി
3. സെയ്ത് ഹാഷിം കെ., വി.എല്‍.പി.എസ്.ടി.എ.യു.പി. സ്‌കൂള്‍,
കുന്നുമ്മല്‍, മലപ്പുറം.
4. ഉല്ലാസ് കെ., കെ. എല്‍.പി.എസ്.ടി. (സീനിയര്‍ ഗ്രേഡ്) ഗവണ്‍മെന്റ് മുഹമ്മദന്‍സ് എച്ച്.എസ്.എല്‍.പി.എസ്., ആലപ്പുഴ
5 വനജകുമാരി കെ.എല്‍.പി.എസ്.ടി. എ.യു.പി. സ്‌കൂള്‍ കുറ്റിക്കോല്‍,
കാസറഗോഡ്

യു.പി. വിഭാഗം

1. അജിത എസ്., യു. പി. എസ്. ടി. പ്രബോധിനി യു.പി.എസ്., വക്കം, തിരുവനന്തപുരം
2.സജിത്ത് കുമാര്‍ വി.കെ., പി.ഡി. ടീച്ചര്‍ (യു.പി.എസ്.എ.) മധുസൂദനന്‍ തങ്ങള്‍
സ്മാരക ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍ മട്ടന്നൂര്‍, കണ്ണൂര്‍
3. സൈജന്‍ ടി., ടി. യു. പി. എസ്. ടി. ഗവണ്‍മെന്റ് വി. എച്ച്. എസ്. എസ്.,
അയ്യന്തോള്‍, തൃശ്ശൂര്‍
4. അഷ്റഫ് മോളയില്‍, യു.പി.എസ്.ടി.
ഗവ. എം.യു.പി.എസ്. അരീക്കോട്, മലപ്പുറം
5. മുഹമ്മദ് മുസ്തഫ ടി. പി. പി.ഡി. ടീച്ചര്‍ ഗവ. യു.പി. സ്‌കൂള്‍ പുറത്തൂര്‍,
മലപ്പുറം

സെക്കന്ററി വിഭാഗം

1. ഗിരീഷ് പി., എച്ച്.എസ്.ടി. ഗണിതം കെ.എ.എച്ച്.എച്ച്.എസ്.എസ്., കോട്ടോപ്പാടം, പാലക്കാട്
2.സജിമോന്‍ വി. പി., ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍, സി.കെ. മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോരുത്തോട്, കോട്ടയം
3.വിന്‍സി വര്‍ഗ്ഗീസ്, ഹെഡ്മിസ്ട്രസ്സ്, സേക്രട്ട് ഹാര്‍ട്ട് സി.ജി.എച്ച്.എസ്.എസ്., തൃശ്ശൂര്‍
4. സജിത് കുമാര്‍ പി. എം. എച്ച്.എസ്.ടി.
മലയാളം ഗവ. എച്ച്.എസ്.എസ്., മമ്പറം, ആയിത്തറ, കണ്ണൂര്‍
5. പ്രശാന്ത് എം., എച്ച്.എസ്.ടി. എസ്.ഐ. എച്ച്.എസ്.എസ്., ഉമ്മത്തൂര്‍, കോഴിക്കോട്

ഹയര്‍സെക്കന്ററി വിഭാഗം

1. കൊച്ചനുജന്‍ എന്‍., എച്ച്.എസ്. എസ്.ടി. ഹിസ്റ്ററി (സീനിയര്‍) ഗവണ്‍മന്റ് എച്ച്.എസ്.എസ്., കുലശേഖരപുരം, കൊല്ലം
2.സുധീര്‍ എം. പ്രിന്‍സിപ്പാള്‍, ഗവണ്‍മെന്റ് എച്ച്.എസ്.എസ്., കൊടകര, തൃശ്ശൂര്‍
3. രാധീഷ്‌കുമാര്‍ എന്‍, ജി.എച്ച്.എസ്. എസ്.ടി. (സെലക്ഷന്‍ ഗ്രേഡ്) എസ്. എന്‍.
ട്രസ്റ്റ്സ് എച്ച്.എസ്.എസ്., പള്ളിപ്പാടം,
ആലപ്പുഴ
4. നൗഫല്‍. എ, പ്രിന്‍സിപ്പാള്‍, ഗവണ്‍മെന്റ് എച്ച്.എസ്.എസ്. കിളിമാനൂര്‍,
തിരുവനന്തപുരം

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗം

1. ബിജു കെ. എസ്. , നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍, കെമിസ്ട്രി, ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്., ചോറ്റാനിക്കര,
എറണാകുളം
2. ഷൈനി ജോസഫ്, വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ എം.ആര്‍.ആര്‍.ടി.വി., ടി.ടി.ടി.എം. വി.എച്ച്.എസ്.എസ്., വടശ്ശേരിക്കര,
പത്തനംതിട്ട
3. ഷൈജിത്ത് ബി. റ്റി. വൊക്കേഷണല്‍
ടീച്ചര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്.
(ബോയ്സ്), കൊട്ടാരക്കര, കൊല്ലം

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top