സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് വള്ളിക്കുന്നില്‍. സ്വാഗത സംഘം രൂപീകരിച്ചു

വള്ളിക്കുന്ന്: കേരള സ്റ്റേറ്റ് വോളിബോള്‍ അസോസിയേഷന്‍ നടത്തുന്ന സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് മെയ് അവസാന വാരം വള്ളിക്കുന്നില്‍ നടത്തും. മലപ്പുറം ജില്ല വോളിബോള്‍ അസോസിയേഷനും അപ്പോളോ വള്ളിക്കുന്നും സംയുക്തമായാണ് ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യമരുളുന്നത്.

മലപ്പുറം ജില്ലയില്‍ ആദ്യമായി നടത്തപ്പെടുന്ന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് വിജയകരമായി നടത്തുന്നതിന്നായി വിപുലമായ സംഘാടക സമിതി രുപീകരിച്ചു. സംഘാടക സമിതി രൂപീകരണയോഗം എം.എല്‍.എ. അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ല വോളിബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് എം. പ്രേംകുമാര്‍ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന അസോസിയേഷന്‍ ജോയന്റ് സെക്രട്ടറി ബാബു പാലാട്ട് ചാമ്പ്യന്‍ഷിപ്പ് നടപടിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജില്ല ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി പി.ഹൃഷികേശ്കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ബാബുരാജന്‍, ഗ്രാമപഞ്ചായത്ത് അംഗം ആഷിക് മസൂദ് എന്നിവര്‍ പ്രസംഗിച്ചു. അപ്പോളോ വള്ളിക്കുന്ന് പ്രസിഡണ്ട് എം. ഉണ്ണികൃഷ്ണന്‍ സ്വാഗതവും സെക്രട്ടറി പ്രമോദ് പുളിയശ്ശേരി നന്ദിയും പറഞ്ഞു.

അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ മുഖ്യരക്ഷാധികാരിയായ സംഘാടക സമിതിയുടെ ചെയര്‍മാനായി പി. ഹൃഷികേശ് കുമാറിനേയും ജനറല്‍ കണ്‍വീനറായി ബാബു പാലാട്ടിനേയും തെരഞ്ഞെടുത്തു.

 

Share news
error: Content is protected !!
Scroll to Top