Section

malabari-logo-mobile

മാധ്യമങ്ങള്‍ സമൂഹത്തിന്റെ നേര്‍ക്കാഴ്‌ച: മന്ത്രി എം.കെ. മുനീര്‍

HIGHLIGHTS : കോഴിക്കോട്‌: മാധ്യമങ്ങള്‍ സമൂഹത്തിന്റെ നേര്‍ക്കാഴ്‌ചയാകണമെന്ന്‌ സാമൂഹ്യനീതി വകുപ്പ്‌ മന്ത്രി എം.കെ. മുനീര്‍ അഭിപ്രായപ്പെട്ടു.

mk muneerകോഴിക്കോട്‌: മാധ്യമങ്ങള്‍ സമൂഹത്തിന്റെ നേര്‍ക്കാഴ്‌ചയാകണമെന്ന്‌ സാമൂഹ്യനീതി വകുപ്പ്‌ മന്ത്രി എം.കെ. മുനീര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനസ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച്‌ നടത്തുന്ന സാംസ്‌കാരികോത്സവത്തില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. സാംസ്‌കാരികോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ മാധ്യമങ്ങളുടെ പുതുക്കാലം എന്ന വിഷയത്തെ ആസ്‌പദമാക്കി ചര്‍ച്ച നടന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ ഇന്ന്‌ മാധ്യമങ്ങള്‍ സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളുമെല്ലാം സെന്‍സേഷണലിസത്തിന്റെ ഭാഗമായെങ്കിലും കവര്‍ ചെയ്യുന്നുണ്ടെന്ന്‌ ചര്‍ച്ചയില്‍ പങ്കെടുത്ത പ്രശസ്‌ത മാധ്യമപ്രവര്‍ത്തകന്‍ ജോണി ലൂക്കോസ്‌ പറഞ്ഞു. ഇന്ന്‌ 24*7 രീതിയിലുള്ള വാര്‍ത്താചാനലുകളുടെ പ്രവര്‍ത്തനം പല കൊള്ളരുതായ്‌മകളും ഇല്ലാതാക്കുന്നതില്‍ പങ്ക്‌ വഹിച്ചിട്ടുണ്ട്‌.ഒരുപക്ഷെ മുന്‍പ്‌ ഇത്തരമൊരു സാഹചര്യം നിലവിലുണ്ടായിരുന്നെങ്കില്‍ രാജ്യത്ത്‌ പല അനിഷ്‌ട സംഭവങ്ങളും ഉണ്ടാകുമായിരുന്നില്ലെന്നും ജോണി ലൂക്കോസ്‌ പറഞ്ഞു.

മാധ്യമങ്ങളുടെ രാഷ്‌ട്രീയചായ്‌വ്‌ എന്നതു പോലെ സാമുദായിക ചായ്‌വും സമൂഹത്തിനെ വളരെ ദോഷകരമായി ബാധിക്കുമെന്ന്‌ ചര്‍ച്ചയിലുയര്‍ന്നുവന്നു. ഇന്നത്തെ തലമുറ സാംസ്‌കാരിക നായകന്‍മാരെക്കാള്‍ സെലിബ്രിറ്റികളുടെ ആരാധകരായിത്തീരുന്ന കാഴ്‌ചയാണുള്ളത്‌. മാധ്യമ സിണ്ടിക്കേറ്റുകള്‍ യാഥാര്‍തഥ്യമല്ലെന്നും ഏതൊരു സംഭവവും നമ്മുടെ കാഴ്‌ചപ്പാടനുസരിച്ച്‌ ശരിയായും തെറ്റായും തീരുന്നുവെന്നും ചര്‍ച്ച നിരീക്ഷിച്ചു. വാര്‍ത്ത എങ്ങനെ സ്വീകരിക്കണമെന്നുള്ളത്‌ തെളിഞ്ഞ ബുദ്ധിയോടെയും മുന്‍വിധികളില്ലാത്ത മനസ്സോടെയും ജനങ്ങള്‍ തീരുമാനിക്കണമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു
. മുന്‍ പൊതുവിദ്യാഭ്യാസ ഡയക്‌ടര്‍ എ.പി.എം.മുഹമ്മദ്‌ ഹനീഷ്‌ ചര്‍ച്ചയില്‍ പങ്കെടുത്തു. മാധ്യമ പ്രവര്‍ത്തകന്‍ ഡോ.അരുണ്‍ കുമാര്‍ മോഡറേറ്ററായിരുന്നു. സാംസ്‌കാരികോത്സവ കണ്‍വീനര്‍ എ.കെ.അബ്‌ദുല്‍ ഹക്കീം, ആര്‍.ഡി.സി എ നൗഷാദ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!