കാലിക്കറ്റ്‌ വിസിക്കെതിരെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌ സംഘടനാനേതാവിനെതിരെ കേസ്‌

തേഞ്ഞിപ്പലം കാലിക്കറ്റ്‌ സര്‍വ്വകലാശാല വൈസ്‌ ചാന്‍സലര്‍ അബ്ദുസലാമിനെ അപകീര്‍ത്തിപ്പെടുത്തന്ന രീതിയില്‍ ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ടെന്ന്‌ പരാതിയില്‍ തേഞ്ഞിപ്പലം പോലീസ്‌ കേസെടുത്തു.സംഭവത്തില്‍ സര്‍വ്വകലാശാലയിലെ മുസ്ലീംലീഗ്‌ അനുകൂല സംഘടനനേതാവായ കണ്ണംതൊടി അബ്ദുറഹ്മാനെതിരെയാണ്‌ ഐടി നിയമമനുസരച്ച്‌ കേസെടുത്തിരിക്കുന്നത്‌.

വൈസ്‌ ചാന്‍സലറുടെ ചിത്രത്തില്‍ തെരുവുഗുണ്ട എന്ന കമന്റിട്ട ചിത്രമാണ്‌ ഫേസ്‌ബുക്കില്‍ പോസ്‌റ്റ്‌ചെയ്‌തിരിക്കുന്നത്‌.
ചേലേമ്പ്ര സ്വദേശിയായ കറുത്തേടത്ത്‌ അബ്ദുറഷീദ്‌ എന്നയാള്‍ വിസിക്ക്‌ നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ നടപടി സര്‍വ്വകലാശാല റജിസ്‌ട്രാര്‍ പോലീസിന്‌ കൈമാറുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top