സംസ്ഥാന സ്‌കൂള്‍ കായികമേള: ദീപശിഖ പ്രയാണത്തിന് പെരിന്തല്‍മണ്ണയില്‍ സ്വീകരണം നല്‍കി

HIGHLIGHTS : State School Sports Festival: Dipashikha Prayana welcomed at Perinthalmanna

പെരിന്തല്‍മണ്ണ:സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക്‌
മുന്നോടിയായി കാസര്‍കോഡ് നിന്ന് ആരംഭിച്ച ദീപശിഖ പ്രയാണത്തിന് പെരിന്തല്‍മണ്ണയില്‍ സ്വീകരണം നല്‍കി. ഗവ. ബോയ്‌സ് എച്ച്.എസ്.എസില്‍ നടന്ന സ്വീകരണത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍, മലപ്പുറം ഡി.ഇ.ഒ ഗീതാകുമാരി, എ.ഇ.ഒ കെ.ടി കുഞ്ഞുമൊയ്തു, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം മാനേജര്‍ മനോജ് കുമാര്‍, ഗവ. ബോയ്‌സ് എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ പി.പി സുഹറ, ഹൈസ്‌കൂള്‍ വിഭാഗം പ്രധാനാധ്യാപിക ശൈലജ, പി.ടി.എ പ്രസിഡന്റ് അഡ്വ. സുല്‍ഫീക്കര്‍ അലി, എസ്.പി.സി അംഗങ്ങള്‍, കായികതാരങ്ങള്‍, ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ജില്ലാ അതിര്‍ത്തിയായ പുലാമന്തോളില്‍ വെച്ച് പാലക്കാട് ഡി.ഡി.ഇ സുനിജ ദീപശിഖ ഏറ്റുവാങ്ങി. ശനിയാഴ്ചയാണ് ദീപശിഖാപ്രയാണം മലപ്പുറം ജില്ലയിലെത്തിയത്.

നവംബര്‍ നാല് മുതല്‍ 11 വരെ കൊച്ചിയിലാണ് കായികമേള അരങ്ങേറുന്നത്. വിവിധ ജില്ലകളില്‍ സ്വീകരണം ഏറ്റുവാങ്ങുന്ന ദീപശിഖ പ്രയാണവും വാഹന ജാഥയും നാലിന് എറണാകുളം തൃപ്പൂണിത്തുറയില്‍ സംഗമിക്കും. അവിടെനിന്ന് പ്രധാന വേദിയായ മഹാരാജാസ് കോളജ് ഗ്രൗണ്ടിലെത്തും.

sameeksha-malabarinews

ഫോട്ടോ: സംസ്ഥാന സ്‌കൂള്‍ കായികമേള: ദീപശിഖ പ്രയാണത്തിന് പെരിന്തല്‍മണ്ണ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നല്‍കിയ സ്വീകരണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!