പരപ്പനങ്ങാടി: ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗമായിരിക്കെ അന്തരിച്ച പരപ്പനങ്ങാടിയിലെ ബി ജെ പി നേതാവ് പാലക്കല്‍ ജഗന്നിവാസന്റെ വീട്ടില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സന്ദര്‍ശിച്ചു.
സംഘടനാ രാഷ്ട്രീയത്തില്‍ പി ജഗന്നിവാസന്‍ ജനകീയനായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. ജഗന്നിവാസന്റെ കുടുംബാംഗങ്ങളെ കെ സുരേന്ദ്രന്‍ ആശ്വസിപ്പിച്ചു.
ജില്ലാ പ്രസിഡണ്ട് രവിതേലത്ത്, മണ്ഡലം പ്രസിഡണ്ട് ശ്രീരാഗ് പി, കെ പി വല്‍സരാജ് തുടങ്ങിയവര്‍ സംസ്ഥാന അദ്ധ്യക്ഷനെ അനുഗമിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




