ലഹരിക്കെതിരെ ഒരു കയ്യൊപ്പ്

സിബി ഹയര്‍ സക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ലഹരി ക്കെതിരെ ഉള്ള ക്യാമ്പയിന്റെ ഭാഗമായി കാന്‍വാസ് കയ്യൊപ്പ് ചാര്‍ത്തുന്ന ചടങ്ങ് സംഘടിപ്പിച്ചു.

ഒപ്പ് ചാര്‍ത്തല്‍ പരിപാടി വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ , ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു എപി ഉല്‍ഘാടനം. ചെയ്തു.

മുഖ്യാഥിതി ആയി ഫ്‌ളവേഴ്‌സ് ടോപ് സിങര്‍ ഫെയിം കൗശിക് വിനോദ് , വാര്‍ഡ് മെമ്പര്‍ മാര്‍ ആയ എംകെ കബീര്‍, വിനീത , പി ടി എ പ്രസിഡന്റ് പ്രസന്ന കുമാര്‍ , വൈസ് പ്രസിഡന്റ് അസീസ് അരിമ്പ്രതൊടി, പ്രിന്‍സിപ്പല്‍ കൃഷ്ണനന്ദന്‍ ചാമപറമ്പില്‍, ഹെഡ് മാസ്റ്റര്‍ രമേശന്‍ ടീ തയ്യില്‍ , എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സിനു പികെ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top