സംസ്ഥാനത്ത് പ്ലസ്ടൂ, വിഎച്ച്എസ്ഇ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം സംസ്ഥാനത്ത് പ്ലസ്ടു,  വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയതില്‍ 84.52 ശതമാനം പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി 3,75,655 പേരാണ് ഇത്തവണ പ്ലസ് ടു പരീക്ഷയെഴുതിയത്. ഇതില്‍ 3,19,782പേര്‍ വിജയിച്ചു. 8510 വിദ്യാര്‍ത്ഥികള്‍ എല്ലാവിഷയത്തിലും എപ്ലസ് നേടി.

എസ്എസ്എല്‍സി പരീക്ഷ നടന്നപോലെ കോവിഡ് വ്യാപനം മൂലം രണ്ട് ഘട്ടമായയാണ് ഇത്തവണ പ്ലസ്ടു പരീക്ഷയും നടന്നത്.
സയന്‍സ് ഐച്ഛികവിഷയമായെടുത്ത് പഠിച്ച വിദ്യാര്‍ത്ഥികളിലാണ് ഉയര്‍ന്ന വിജയശതമാനം. 88.62ശതമാനം പേര്‍ വിജയിച്ചു. ഹ്യൂമാണിറ്റീസ് 77.76, കൊമേഴ്‌സ് 84.52 ശതമാനം. ടെക്കനിക്കല്‍ 87.94 ശതമാനം. വിദ്യഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്

Share news
error: Content is protected !!
Scroll to Top