സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റ് നിര്‍ത്തിവെച്ചു

പാലാ: സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റ് നിര്‍ത്തിവെച്ചു. മത്സരങ്ങള്‍ക്കിടെ ഇന്നലെ വോളന്റിയറായ കുട്ടിയുടെ തലയില്‍ ഹാമര്‍ വീണ് ഗുരുതരമായി പിരിക്കേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് മീറ്റ് നിര്‍ത്തി വെയ്ക്കാന്‍ തീരുമാനിച്ചിത്. പരിക്കുപറ്റിയ അഫീല്‍ ജോണിന്റെ നില ഗുരുതരമായി തുടരുകയാണ്.

വെള്ളിയാച ഉച്ചയോടെയാണ് സംഭവം നടന്നത്. ഗ്രൗണ്ടില്‍ ജാവലിന്‍,ഹാമര്‍ ത്രോ മത്സരങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടം. ഗ്രൗണ്ടില്‍ വീണ ജാവലിനുകള്‍ എടുത്ത് മാറ്റാന്‍ നിന്ന അഫീല്‍ ജോണിന്റെ തലയിലേക്ക് എതിര്‍ ദിശയില്‍ നിന്ന് വന്ന ഹാമര്‍ വീണാണ് അപകടം പറ്റിയത്. ഉടനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണിപ്പോള്‍.പാല സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അഫീല്‍.

സംഭവത്തില്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ഭാരവാഹികള്‍ക്ക് എതിരെ പോലീസ് കേസെടുത്തു.

Share news
error: Content is protected !!
Scroll to Top