കൂടത്തായി ദുരൂഹമരണം;മരിച്ച റോയിയുടെ ഭാര്യ ജോളി കസ്റ്റഡിയില്‍

കോഴിക്കോട്:കൂടത്തായി ദുരൂഹമരണത്തില്‍ മരിച്ച റോയിയുടെ ഭാര്യ ജോളിയെ കസ്റ്റഡിയിലെടുത്തു. വടകര എസ്പി ഓഫിസിലേക്കാണ് കൊണ്ടുപോയിരിക്കുന്നത്.
പോയിരിക്കുന്നത്. ബന്ധുവായ നാലുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പത്തുതവണ ജോളിയെ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.

കൂടത്തായിയില്‍ ഉദ്യോഗസ്ഥ ദമ്പതികള്‍ ഉള്‍പ്പെടെ ആറ് പേരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്ത കോടഞ്ചേരി സെന്റ് മേരീസ് ഫറോന പള്ളിയിലെ കല്ലറകള്‍ തുറന്ന് പരിശോധിച്ചിരുന്നു. ആറുപേരെയും ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തിയതാണെന്നാണ് റിപ്പോര്‍ട്ട്.

2002 ലാണ് റിട്ട.അധ്യാപികയായ അന്നമ്മ(57) മരിച്ചത്. തുടര്‍ന്ന് 2008 ല്‍ ഭര്‍ത്താവ് റിട്ട.വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായ പൊന്നാമ്മറ്റം ടോം തോമസ് (66)മരിച്ചു. 2011 ലാണ് മകന്‍ റോയ് തോമസ് (40)മരിച്ചത്. 2014 ല്‍ അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍(68)മരിച്ചു. 2016 ല്‍ സിലിയും മകള്‍ അല്‍ഫോണ്‍സ(2)യും മരിച്ചത്.

ടോം തോമസിന്റെ മറ്റൊരു മകന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.

Related Articles