ആറു കൊലപാതകങ്ങളും നടത്തിയത് ജോളി: മൂന്ന്‌പേര്‍ അറസ്റ്റില്‍

കോഴിക്കോട് : നാടിനെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയില്‍ എല്ലാകൊലപാതകങ്ങളും ചെയ്തത് ജോളി ഈ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ജോളിയുടെയും കാമുകനും ജുവല്ലറി ഉടമയുമായ സജി മാത്യു, സ്വര്‍ണ്ണപ്പണിക്കാരന്‍ പ്രജുകുമാര്‍ എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
ക്രൈബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മരിച്ചവരില്‍ ഒരാളായ റോയിയുടെ ഭാര്യയായ ജോളി താന്‍ തന്നെയാണ് ഈ ആറുകൊലപാതകങ്ങളും നടത്തിയതെന്ന് ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിട്ടുണ്ട്.

കൊലപാതകങ്ങള്‍ നടത്താന്‍ സയനൈഡ് എത്തിച്ചുനല്‍കിയത് കാമുകനായ മാത്യവാണെന്നും ഇയാള്‍ക്ക് ഈ കൊലപാതകങ്ങളിലെല്ലാം പങ്കുണ്ടെന്നുമാണ് പോലീസിന്റെ നിഗമനം. മാത്യുവാണ് കൊലപാതകത്തിന് സയിനൈഡ് നല്‍കിയത്. മാത്യുവും ജോളിയും തമ്മില്‍ പല രഹസ്യ ഇടപാടുകളും ഉണ്ടായിരുന്നു. ഈ ബന്ധം ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന് അറിയില്ലായിരുന്നു. ജോളി കടുത്ത ദൈവവിശ്വാസിയാണെന്ന് ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.

അമേരിക്കയില്‍ ജോലിചെയ്തുവരുന്ന റോയിയുടെ സഹോദരന്‍ റോജോയാണ് കൊലപാതകങ്ങളില്‍ സംശയം തോന്നി പോലീസില്‍ പരാതിപ്പെട്ടത്.

2002 ഓഗസ്റ്റ് 22നാണ് ഈ കൊലപാതകപരമ്പരയുടെ തുടക്കം
ആദ്യം റിട്ട.അധ്യാപികയായ അന്നമ്മയാണ്(57) മരിച്ചത്. തുടര്‍ന്ന് 2008 ല്‍ ഭര്‍ത്താവ് റിട്ട.വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായ പൊന്നാമ്മറ്റം ടോം തോമസ് (66)മരിച്ചു. 2011 ലാണ് മകന്‍ റോയ് തോമസ് (40)മരിച്ചത്. 2014 ല്‍ അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍(68)മരിച്ചു. 2016 ല്‍ ഇപ്പോഴത്തെ ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ ഭാര്യയായ സിലിയും മകള്‍ അല്‍ഫോണ്‍സ(2)യും മരിച്ചത്.

Share news
error: Content is protected !!
Scroll to Top